ക്രിക്കറ്റ് ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ ഓസിസ് താരങ്ങളുടെ പ്രവര്‍ത്തിയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാത്രമല്ല ക്രിക്കറ്റ് മുഴുവനായും അപമാനിക്കപ്പെടുകയായിരുന്നു. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുറ്റസമ്മതം നടത്തി പൊട്ടിക്കരഞ്ഞ സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഗംഭീറും അശ്വിനും എത്തിയിരിക്കുകയാണ്.